Thursday, July 29, 2021

ലോക സൗഹ്യദ ദിനം

*ഇന്ന് ലോക സൗഹൃദ ദിനം*

സൗഹൃദ ദിനത്തിലെ ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഇന്ന് ലോക സൗഹൃദ ദിനം

★ 1958ലാണ് ആദ്യമായി ലോക സൗഹൃദ ദിനം കൊണ്ടാടിയത്

★ 2011ല്‍ ഐക്യരാഷ്ട്രസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു.

★ എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്

കളങ്കമില്ലാത്ത നിസ്വാര്‍ഥമായ മനസ്സിന് അന്യരുടെ സന്തോഷത്തില്‍ ആത്മാര്‍ത്മായി പങ്കുചേരാനും അവരുടെ ദുഖത്തില്‍ സഹതപിക്കാനും കഴിയും. നിര്‍വ്വചനങ്ങള്‍ക്കതീതമായ, സ്നേഹത്തില്‍ മുങ്ങിയ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങള്‍ക്ക് ഒരു ദിനം. അതാണ്‌ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച. പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും സൗഹൃദ ദിനം അവസരമൊരുക്കുകയാണ്.

ദുഃഖവും സന്തോഷവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ? പങ്കുവച്ചാല്‍ കുറയുന്നത് ദുഃഖം,എന്നാല്‍ ഏറുന്നതോ സന്തോഷം. സൗഹൃദത്തിന്‍റെ നിര്‍വചനങ്ങള്‍ക്ക് അര്‍ത്ഥവ്യാപ്തി നല്‍കുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ആദ്യത്തെ പ്രേമലേഖനവും ആദ്യത്തെ ചുംബനവും പിന്നെ ആദ്യത്തെ പ്രണയപരാജയവും ഹൃദയരക്തം പുരണ്ട ആദ്യത്തെ തുള്ളി കണ്ണുനീരും ഈ ബന്ധത്തിന്‍റെ പവിത്രതയില്‍ പങ്കുവയ്ക്കപ്പെട്ട് പുതിയ മാനങ്ങള്‍ നമ്മിലേക്ക് എത്തിക്കുന്നു. സൗഹൃദത്തിന് ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട്.പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദം തുടങ്ങുന്നത്.

ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യ ജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്. സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ നല്ല മുഹൂര്‍ത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഹൃദയം ഹൃദയത്തോടു സംസാരിച്ചാലും വാക്കുകള്‍ കൊണ്ടുള്ള സ്നേഹവും പങ്കുവെയ്ക്കലുകളും ഒരു പ്രത്യേക സുഖം തരുന്നുണ്ട്. സൗഹൃദം ഒരാവരണമാണ്. നമുക്ക് ദുഖം വരുമ്പോള്‍ പൊതിഞ്ഞുപിടിക്കാനും സന്തോഷം വരുമ്പോള്‍ പങ്കുവയ്ക്കാനും സൂഹൃത്തുക്കളില്ലെങ്കിലോ. നല്ല സുഹൃത്തുക്കള്‍ എന്നും അനിവാര്യമാണ്. എന്നാല്‍ ഈ സൗഹൃദ ദിനത്തില്‍ നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമുക്ക് എത്രപേരുടെ നല്ല സുഹൃത്ത് ആവാന്‍ കഴിഞ്ഞിട്ടുണ്ട് ? ആത്മാര്‍ത്ഥമായി ചേര്‍ത്തുവെയ്ക്കാന്‍ നമുക്ക് എത്ര സുഹൃത്തുക്കള്‍ ഉണ്ട്..? സൗഹൃദം ഒരാവരണമാണ്. നമുക്ക് ദുഖം വരുമ്പോള്‍ പൊതിഞ്ഞുപിടിക്കാനും സന്തോഷം വരുമ്പോള്‍ പങ്കുവയ്ക്കാനും സൂഹൃത്തുക്കളില്ലെങ്കിലോ.

കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടമായ ചില സൗഹൃദങ്ങള്‍, ഇഷ്ടങ്ങള്‍,സ്വപ്‌നങ്ങള്‍,അവസരങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്തവ, ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് നമ്മള്‍ കരുതിയവ, കാലം കടല്‍ പോലെയാണ്. കവര്‍ന്നെടുത്തത്‌ ഒരിക്കല്‍ ഭാഗികമായെങ്കിലും തിരിച്ച് തരുമ്പോള്‍ അതില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. എന്നാല്‍ കാലം ഒരിക്കലും തിരിച്ച് തരാത്തതും നമ്മള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നതുമായ ചിലത് ഉണ്ട്. നമ്മള്‍ നിധി പോലെ കാത്ത നമ്മുടെ ബാല്യവും, സ്വപ്നങ്ങളും. കാല ചക്രത്തിന്‍റെ ഭ്രമണ പഥത്തില്‍ ഓര്‍മ്മയില്‍ നിന്ന് പലതും മാഞ്ഞെങ്കിലും ഓര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു തീയായി ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നുണ്ട്. അത് നമ്മുടെ ബാല്യവും കൂട്ടുകാരുമാണ്. ബാല്യകാല സുഹൃത്തുക്കള്‍ ഒരാള്‍ എങ്കിലും ഇല്ലാത്തവര്‍ നമുക്കിടയില്‍ കാണില്ല . അത് നമ്മുടെ നാട്ടിലോ നമ്മള്‍ പഠിച്ച സ്കൂളിലോ എവിടെയാണെങ്കിലും ആ സൗഹൃദങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട്, അത് നാം ഓര്‍ക്കുകയും ചെയ്യും. ബാല്യകാലം നിറം മങ്ങിയ സ്ലേറ്റും ഓര്‍മ്മകള്‍ അതിലെ മങ്ങിയ അക്ഷരങ്ങളും ആണെങ്കില്‍ ആ മങ്ങിയ സ്ലേറ്റില്‍ മഷിത്തണ്ട് പിഴിഞ്ഞ് ഒഴിക്കുമ്പോള്‍ ഉള്ള മിനു മിനുത്ത നിറം ഉണ്ടല്ലോ, അതുപോലെയാണ് ഓര്‍മ്മയില്‍ ഇന്നും ആ സൗഹൃദങ്ങള്‍ ജീവിക്കുന്നത്.

മാറുന്ന ലോകക്രമത്തില്‍ എന്തിനും നന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു. പണ്ടൊക്കെ ഇന്‍ലന്‍ഡിലും പോസ്റ്റ് കാര്‍ഡിലുമെത്തുന്ന സന്ദേശത്തിലൂടെ ഇതള്‍വിരിയുന്ന സൗഹൃദങ്ങള്‍ക്ക് ഒരു ആത്മാവുണ്ടായിരുന്നു. ഇന്നത് ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി ചുരുങ്ങിപ്പോകുന്നു. കുറേ ദിവസം ക്ലാസില്‍ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാല്‍ എന്താണെന്ന്‌പ്പോലും അന്വേഷിക്കാത്ത സൗഹൃദങ്ങളും ഇന്ന് ഉണ്ട്. അതില്‍ മാറ്റം വരുത്തണം. നല്ല സുഹൃത്തിനെ ലഭിക്കുക, നല്ല ജോലി ലഭിക്കുക, നല്ല സന്താനങ്ങള്‍,നല്ല വീട്, നല്ല കുടുംബം ഇതൊക്കെയാണ് ജീവിതത്തില്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളെന്ന് കൂട്ടുകാര്‍ മനസിലാക്കണം. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്. ചില സൗഹൃദവലയങ്ങള്‍ കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. നല്ല കൂട്ടുകാരെ അടുപ്പിക്കാനും ചീത്ത കൂട്ടുകെട്ടുകളോട് മുഖം തിരിക്കാനും നാം സ്വയം ശ്രദ്ധചെലുത്തണം.ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്.

സൗഹൃദം ആയുസ് കൂട്ടും. പരസ്പരം നല്ല കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ അത് വലിയ ആശ്വാസമാണ്. ശത്രുത പാടേ മറയ്ക്കുക. നിങ്ങളെ ഇഷ്ടമില്ലാത്തവരോട്‌പോലും സൗഹൃദം പുലര്‍ത്തുക. സൗഹൃദങ്ങള്‍ക്ക് വില കല്‍പിക്കുകയും, ഭൗതിക നേട്ടങ്ങളാല്‍ സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക. നല്ല സൗഹൃദങ്ങള്‍ മനസിലാക്കി തിരഞ്ഞെടുക്കാന്‍ നമ്മള്‍ തയ്യാറാവണം. തെറ്റായ ചിന്തകളുള്ള കൂട്ടുകാരെ(കള്ള്,കഞ്ചാവ്,മയക്കുമരുന്ന് തുടങ്ങിയുള്ള ലഹരി വസ്തുക്കള്‍)ഉപയോഗിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിച്ച് നന്മയുടെ പാന്ഥാവിലേക്ക് കൊണ്ടുവന്നാല്‍ അതിലേറെ നന്മ വേറെ എന്തിനാണ് ഉള്ളത്. കൂട്ടുകാരെ ചതിവലയില്‍ വീഴ്ത്താന്‍ സ്‌കൂളിന് പുറത്ത് കാത്തിരിക്കുന്ന ചില സാമൂഹിക ദ്രോഹികളുണ്ടാകും. അവരെ സ്‌കൂള്‍ അധികാരികളെ അറിയിക്കല്‍ നമ്മുടെ ഉത്തരാവാദിത്തമാണ്. അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരെ അവര്‍ ചതിക്കുഴിയില്‍ അകപ്പെടുത്തിയേക്കാം. സുഹൃത്തിനോടുള്ള ആത്മാര്‍ത്ഥതയും സത്യസന്ധയും പണ്ടത്തെ ആളുകള്‍ക്ക് ഒരുപാട് ഉണ്ടായിരുന്നു.

സൗഹൃദങ്ങള്‍ക്കപ്പുറം ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ ഒരു വാണിജ്യ വിപണിയായി മാറിക്കഴിഞ്ഞു. ആത്മ ബന്ധങ്ങല്‍ക്കപ്പുറം ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളില്‍ സൗഹൃദങ്ങള്‍ ഒതുങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്. യഥാര്‍ത്ഥ ഹൃദയബന്ധമുള്ള സുഹൃത്തുക്കള്‍ക്ക് സൗഹൃദദിനം പോലെയുള്ള ആചാരങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ നിമിഷം നമുക്ക് ചോദിക്കാം. ഒരിക്കലും തകരാത്ത സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ.. കൂട്ടുകാര്‍ക്ക് തുല്യം എന്നും കൂട്ടുകാര്‍ മാത്രം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകള്‍ …!!
Read »

Wednesday, July 28, 2021

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം


ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം

ശാരീരിക അവശതകൾ (disability) അനുഭവിക്കുന്നവർക്ക് ഓൺലൈനായി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യു.ഡി.ഐ.ഡി പോർട്ടൽ മുഖേനയാണ് ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കുക. ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അർഹരായവർക്ക് www.swavlambancard.gov.in  ൽ നിന്നും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകൾ ഇനി മുതൽ മെഡിക്കൽ ബോർഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2720977.
Read »

HSS സേ പരീക്ഷ

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സേ പരീക്ഷയ്ക്കും പുനഃപരിശോധനയ്ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുന്‍ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2035 സ്‌കൂളില്‍ നിന്നായി 3,73,788 പേരാണ് പരീക്ഷ എഴുതിയത്.3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു. സയന്‍സ് 90.52 ശതമാനം, ഹ്യുമാനിറ്റീസ് 80.04 ശതമാനം, കൊമേഴ്‌സ് 89.13 ശതമാനം, ആര്‍ട്ട്‌സ് 89.33 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള വിജയശതമാനം. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
Read »

Tuesday, July 27, 2021

പോളി ടെക്നിക് പ്രവേശനം

*പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു*

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.
എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.
 സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ജൂലൈ 28 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം ആഗസ്റ്റ് 10 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Read »

Saturday, July 17, 2021

After Plus Two SCIENCE - Courses & Colleges I പ്ലസ് ടു സയൻസ് പഠിച്ചവര്‍ക്കുള്ള ഉപരിപഠന അവസരങ്ങള്‍

 +2 കഴിഞ്ഞു ഇനിയെന്ത് പഠിക്കണം 
















Read »

പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം.

 പത്തിനുശേഷം വഴികള് പലത്

പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം. കൂടുതൽ ഉപരിപഠനതൊഴിൽ സാധ്യത ഏതിനാണ്. വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം ആശയക്കുഴപ്പത്തിലാവുന്ന സമയം. കാക്കത്തൊള്ളായിരം കോഴ്സുകളെക്കുറിച്ചും അതു കഴിഞ്ഞാലുള്ള ജോലിസാധ്യതകളെക്കുറിച്ചുമെല്ലാം പലയിടത്തുനിന്നായി കേൾക്കുമ്പോൾ 'കൺഫ്യൂഷൻ' കൂടുകയേയുള്ളൂ. എൻട്രൻസ് കടമ്പകടന്ന് ഡോക്ടറോ എൻജിനീയറോ ആകണോ? ആർട്സ് വിഷയമെടുത്ത് വൈവിധ്യങ്ങളുടെ ലോകത്ത് ഒരു കൈ നോക്കണോ? കോമേഴ്സിലൂടെ അക്കൗണ്ടിങ്ങിന്റെ മാസ്മരികലോകം കയ്യടക്കണോ? അതിന് ആദ്യം ചെയ്യേണ്ടത് താത്പര്യത്തിനനുസരിച്ച് പ്ലസ് വൺ കോഴ്സ് തിരഞ്ഞെടുക്കലാണ്.
സയൻസ്, കൊമേഴ്സ്, ആർട്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഹയർസെക്കൻഡറിക്ക് പ്രധാനമായി തിരഞ്ഞെടുക്കാനുള്ളത്. പെട്ടെന്ന് തൊഴിൽനേടാൻ വി.എച്ച്.എസ്.ഇ., ഐ.ടി.ഐ. വഴികളും തേടാം. ഒന്നോർക്കുക മാറിയലോകത്ത് എന്ത്പഠിച്ചാലും ഉപരിപഠനതൊഴിൽ സാധ്യത ഏറെയാണ്.
സയൻസ്
സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹോംസയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളിൽ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കണം. ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്.
എല്ലാ സ്കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി കോമ്പിനേഷൻ തിരഞ്ഞെടുക്കണം.
സയൻസ് ഗ്രൂപ്പ് സബ്ജക്ട് കോമ്പിനേഷനുകൾ
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി
ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹോം സയൻസ്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്
ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്
ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി.
മെഡിസിൻ
കണക്കിനോട് അത്ര താത്പര്യമില്ലാത്തവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹോംസയൻസ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എൻട്രൻസ് പരീക്ഷയിലൂടെ ഡോക്ടറുടെ കുപ്പായമണിയാം.
എം.ബി.ബി.എസിന് പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുർവേദ, യുനാനി, നാച്ചുറോപ്പതി, ബി.ഫാം, ആഗ്രിക്കൾച്ചറൽ എൻജിനീയറിങ്, വെറ്ററിനറി സയൻസ്, ഡെയറി, അഗ്രിക്കൾച്ചറൽ സയൻസ്, ബയോടെക്നോളജി ആൻഡ് ജനിറ്റിക്സ്, ബി.എസ്സി. നഴ്സിങ് എന്നിവയിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. അല്ലെങ്കിൽ ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദത്തിന് ചേരാം.
പാരാമെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ലാബ് ടെക്നോളജി, ജനറൽ നഴ്സിങ്, ഒപ്ടോമെട്രി, ഫാർമസി ഡിപ്ലോമ തുടങ്ങി ബയോളജിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മേഖലകൾ വേറേയുമുണ്ട്.
എൻജിനീയറിങ്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹോംസയൻസ്/ജിയോളജി/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ പഠിച്ചവർക്ക് എൻട്രൻസ് പരീക്ഷയെഴുതി എൻജിനീയറിങ്ങിന് ചേരാം. ഇനി എൻജിനീയറിങ്ങിന് കിട്ടിയില്ലെങ്കിലും നിരാശരാകേണ്ടതില്ല.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ചവർക്ക് പോളി ടെക്നിക്കുകളിൽ എൻജിനീയറിങ് ഡിപ്ലോമയുണ്ട്. പെയിന്റ് ആൻഡ് കോസ്മെറ്റിക് ടെക്നോളജി, ടൂൾ ആൻഡ് ഡൈ, ഇന്റീരിയർ ഡിസൈൻ, പ്ലാസ്റ്റിക് ടെക്നോളജി അങ്ങനെ ബി.ടെക്കിനോളം ഗ്ലാമറുള്ള ഒട്ടേറെ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ എതെങ്കിലും തിരഞ്ഞെടുക്കാം.
അതുമല്ലെങ്കിൽ ബി.എസ്സി.ക്ക് ശേഷം ഉപരിപഠനത്തിലൂടെ കരിയറിന്റെ വിവിധവഴികൾ കണ്ടെത്താം. ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസും (ബി.സി.എ.) ഏറെ സാധ്യതയുള്ളതാണ്. താത്പര്യമുള്ളവർക്ക് ഇക്കണോമിക്സ് അടക്കമുള്ള ആർട്സ് വിഷയങ്ങളിലും ഡിഗ്രിക്ക് ചേരാം.
കൊമേഴ്സ്
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്/പൊളിറ്റിക്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന നാല് സബ്ജക്ട് കോമ്പിനേഷനുകളിലൊന്ന് തിരഞ്ഞെടുക്കാം. പ്ലസ്ടു കഴിഞ്ഞാൽ കൊമേഴ്സ്, ആർട്സ് വിഷയങ്ങളിൽ മൂന്നുവർഷ ഡിഗ്രിക്കോ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോ ചേരാം.
അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിങ്, കമ്പനി സെക്രട്ടറി കോഴ്സുകൾക്ക് അഡ്മിഷൻ നേടാം. മാനേജ്മെന്റ് കോഴ്സുകൾ, കമ്പ്യൂട്ടർ കോഴ്സുകൾ, സെക്രട്ടറിയൽ കോഴ്സുകൾ എന്നിവയും തിരഞ്ഞെടുക്കാം. ബാങ്കിങ്, ഇൻഷുറൻസ്, ഐ.ടി., മാനേജ്മെന്റ്, ഫിനാൻസ് മേഖലകളിലെല്ലാം കൊമേഴ്സുകാർക്ക് ഇഷ്ടംപോലെ അവസരങ്ങളുണ്ട്. ഉപരിപഠന സാധ്യതകൾ പരിമിതമാണെങ്കിലും മികച്ച തൊഴിൽനേടാൻ കൂടുതൽ അവസരങ്ങൾ കൊമേഴ്സുകാർക്കാണ്.
ആർട്സ്
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽവർക്ക്, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്ത്രം, കമ്യൂണിക്കേഷൻ ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, സൈക്കോളജി, മ്യൂസിക്, മലയാളം എന്നിവയിൽ ഏതെങ്കിലും നാല് വിഷയവും രണ്ട് ഭാഷാവിഷയങ്ങളുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിക്കാനുണ്ടാകുക.
ഉപരിപഠനസാധ്യകൾ ഏറെയുണ്ടെങ്കിലും തൊഴിൽവിപണിയിൽ ഹ്യുമാനിറ്റീസുകാർക്ക് പ്രിയം അല്പം കുറവാണ് എന്ന് പറയാതെവയ്യ. ആർട്സ് വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചവർക്ക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലോ ഭാഷാവിഷയങ്ങളിലോ ഡിഗ്രിക്ക് ചേരാവുന്നതാണ്. ബിരുദത്തിനുശേഷം ബി.എഡ്. കൂടിയെടുത്ത് അധ്യാപനവഴിയിലേക്ക് തിരിയാം. അല്ലെങ്കിൽ തൊഴിലധിഷ്ഠിത പഠനമേഖലകളായ കമ്പ്യൂട്ടർ, ജേണലിസം സെക്രട്ടേറിയൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. സിവിൽ സർവീസിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.
പൊതു എൻട്രൻസ് പരീക്ഷകൾ
എല്ലാ ഗ്രൂപ്പ് പ്ലസ്ടുക്കാർക്കും എഴുതാവുന്ന പൊതുവായ ചില എൻട്രൻസ് പരീക്ഷകളുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ബാച്ചിലർ ഓഫ് ബിസിനസ് സ്റ്റഡീസ്, നിയമം, ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ്, ഇന്റീരിയർ ഡെക്കറേഷൻ, ഹോട്ടൽ
മാനേജ്മെന്റ് എന്നിവയാണത്.
Read »

കൃഷിഭവനുകളിൽ യുവാക്കൾക്ക് ഇൻസെൻ്റീവോടെ ഇൻ്റേൺഷിപ്പിന് അവസരം


 #arivukalonline #onlinearivukal #arivukal

പ്രസിദ്ധീകരണത്തിന്
കൃഷിഭവനുകളിൽ യുവാക്കൾക്ക് ഇൻസെൻ്റീവോടെ ഇൻ്റേൺഷിപ്പിന് അവസരം
കാർഷിക മേഖലയിൽ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കൾക്ക് കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പിന് അവസരം. ജൂലൈ മാസം 24 വരെ താല്പര്യമുള്ളവർക്ക് www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കാം. ജൂലൈ 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഇൻറർവ്യൂ നടത്തി ഇൻ്റേണുകളെ തെരഞ്ഞെടുക്കുന്നതായിരിക്കും.
1077 പേർക്ക് ആറുമാസം ഇൻ്റേൺഷിപ്പിന് അവസരം നൽകുന്ന പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. incentive ആയി പ്രതിമാസം 1000 രൂപ വീതം നൽകും. കൃഷിവകുപ്പ് വെബ് സൈറ്റിൽ അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർത്ഥ പകർപ്പും , സർട്ടിഫിക്കറ്റും മറ്റു രേഖകളും ഇൻ്റർവ്യു സമയത്ത് പരിശോധിക്കുന്നതായിരിക്കും. വി എച്ച് എസ് സി അവസാന വർഷ വിദ്യാർത്ഥികൾ, കൃഷി ജൈവകൃഷി എന്നിവയിൽ വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ ബിഎസ് സി അഗ്രിക്കൾച്ചർ കഴിഞ്ഞ വർ എന്നിവരെ മാത്രമേ ഇൻ്റേൺഷിപ്പിന് അനുവദിക്കൂ.
പരിശീലന വിഷയങ്ങൾ
വിളകളുടെ കൃഷി രീതി .വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിർണയം,ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥ, കാർഷിക സംരംഭകത്വ സാധ്യതകൾ ,കാർഷിക വ്യവസായവും സാമ്പത്തിക ചക്രവും, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, കർഷകനുമായുള്ള ആശയവിനിമയം, കാർഷിക ഉൽപ്പന്ന സംസ്കരണം- മൂല്യവർദ്ധനവ് സാധ്യതകൾ ,വിപണി ഇടപെടലുകൾ,കൃഷി ഓഫീസിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,കാർഷിക വികസന പ്രവർത്തനങ്ങൾ, നടീൽ ഉപകരണങ്ങളുടെ വിതരണം, ഫീൽഡിൽ നിന്നുള്ള വിവരശേഖരണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യൂറോ
Read »

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ.

 #arivukalonline, #onlinearivukal, #arivukal

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ....
നിങ്ങള് റേഡിയോ പരിപാടികളെ ഇഷ്ടപ്പെടുന്ന മലയാളിയാണോ? എങ്കില്,ലോകത്തിന്റെ ഏതുകോണിലുമിരുന്നും നിങ്ങള്ക്കിനി കേരളത്തനിമയുള്ള പാട്ടുകളും പരിപാടികളും ആസ്വദിക്കാം. കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള് തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്ക്കാരിന്റെ ഇന്റർനെറ്റ്‌ റേഡിയോ റേഡിയോ കേരള പ്രക്ഷേപണം തുടരുന്നു....
ലോക മലയാളികള്ക്ക്പുതുമയുള്ള അന്പതോളം പരിപാടികളാണ് കേരളത്തിന്റെ സ്വന്തം ഇന്റര്നെറ്റ് റേഡിയോയിലൂടെ ലഭ്യമാവുക. ഓരോ മണിക്കൂറിലും വാര്ത്തകളും ഉണ്ടാകും. ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ മേല്നോട്ടത്തിലാണ് ഇന്റര്നെറ്റ് റേഡിയോ. പ്രവർത്തിക്കുന്നത് http://www.radio.kerala.gov.in/
എന്ന സൈറ്റുവഴി ഓണ്ലൈനായും
മൊബൈല് ആപ്പ് വഴിയും 'റേഡിയോ കേരള' ശ്രോതാക്കള്ക്ക് ആസ്വദിക്കാം
Radio KERALA | online malayalam radio channel kerala | malayalam news
Read »

രാമായണമാസക്കാലം കൂടുതൽ ഭക്തിസാന്ദ്രമാക്കാൻ ഇതാ ഒരു ആൻഡ്രോയ്ഡ് ആപ്പ് :


ഈ വരുന്ന രാമായണമാസക്കാലം കൂടുതൽ ഭക്തിസാന്ദ്രമാക്കാൻ ഇതാ ഒരു ആൻഡ്രോയ്ഡ് ആപ്പ് :
"രാമായണ പാരായണം"
(Ramayana Parayanam)
തുഞ്ചത്ത്‌ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം സ്വയം വായിക്കുവാനും
ശ്രവണമധുരമായി ആലാപനം ചെയ്യുന്നത് ശ്രവിക്കുവാനും ഈ ആപ്പ് ഉപയോഗിക്കാം.
തുഞ്ചത്ത്‌ എഴുത്തച്ഛന്റെ ജീവചരിത്രവും രാമായണ
ചിത്രങ്ങളുടെ വലിയ ഒരു ശേഖരവും ഈ ആപ്പിലുണ്ട്.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്യുക :
താല്പര്യമുള്ള എല്ലാവർക്കും ഈ സന്ദേശം ഫോർവേഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ആപ്പ് തയ്യാറാക്കിയത്:
എം സി എ വകുപ്പ്
വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി
തൃശൂർ
Read »

SSLC റിസൽട്ട് അറിഞ്ഞതിനു ശേഷം അടുത്തതായി എന്ത് കോഴ്സിനു ചേരാം

 #arivukalonline #onlinearivukal #arivukal







https://www.youtube.com/watch?v=AgEh-SIAFxo

SSLC റിസൽട്ട് അറിഞ്ഞതിനു ശേഷം അടുത്തതായി എന്ത് കോഴ്സിനു ചേരാം എന്ന് ആലോചിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ. ഹയർ സെക്കണ്ടറിക്ക് ഹ്യൂമാനിറ്റീസിൽ ലഭ്യമായ കോമ്പിനേഷനുകളെ പറ്റിയും ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്ത് പഠിച്ചാൽ തുടർന്ന് പഠിക്കാവുന്ന കോഴ്സുകളെ പറ്റിയും ജോലി സാധ്യതകളെ പറ്റിയും ഈ വീഡിയോയിൽ വിശദമാക്കുന്നു.

Read »

Search This Blog

Powered by Blogger.

Copyright © ' Arivukal Online '

Designed by